Maintenance Tips for Road Master & Earth Master - Mahindra Construction Equipment
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 


കസ്റ്റമർ സർവീസ്

മെയിന്റനൻസ് നുറുങ്ങുകൾ

  1. എയർ ലോക്ക് പ്രശ്നം ഒഴിവാക്കാൻ എപ്പോഴും ഇന്ധന ടാങ്ക് കപ്പാസിറ്റിയുടെ 30%-നു മുകളിൽ ഇന്ധന നില നിലനിർത്തുക.
  2. എയർ ട്രാപ്പ് കാരണം എഞ്ചിൻ ഇടയ്ക്കിടെ നിന്നു പോകുന്നെങ്കിൽ, ഫ്യൂവൽ ഫിൽട്ടറോ വാട്ടർ സെപ്പറേറ്ററോ അടഞ്ഞിരിക്കുന്നെന്നോ അല്ലെങ്കിൽ സക്ഷൻ ലൈൻ ലൂസ് ആണോ എന്നോ പരിശോധിക്കുക. ഇന്ധന സംവിധാനം ബ്ലീഡ് ചെയ്യുക, അതുവഴി വായു തടസ്സം നീക്കം ചെയ്യപ്പെടും.
  3. സ്റ്റാർട്ട് ചെയ്യുമ്പോൾ 15 സെക്കൻഡിൽ കൂടുതൽ സ്റ്റാർട്ടർ മോട്ടോർ ക്രാങ്ക് ചെയ്യരുത്. സ്റ്റാർട്ടർ മോട്ടോറിന് വലിയ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഓരോ ക്രാങ്കിംഗിനും ഇടയിൽ കുറഞ്ഞത് 10 സെക്കൻഡ് ഇടവേള നിലനിർത്തുക.
  4. ടർബോ ചാർജറിന്റെ ഈടുനില്‍പ്പ് വർദ്ധിപ്പിക്കുന്നതിന്, എഞ്ചിൻ സ്റ്റാര്‍ട്ട് ചെയ്ത ഉടൻ തന്നെ ആക്സിലറേറ്റ് ചെയ്യരുത്, എഞ്ചിൻ നിർത്തുന്നതിന് മുമ്പ് കുറഞ്ഞത് 2 മിനിറ്റ് എഞ്ചിൻ നിഷ്ക്രിയമായി നിർത്തുക.
  5. പ്രൈമറി എയർ ഫിൽട്ടർ 50 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ ക്ലസ്റ്ററിൽ മുന്നറിയിപ്പ് ദൃശ്യമാകുമ്പോൾ, തീര്‍ച്ചയായും വൃത്തിയാകുക.
  6. എയർ ഫിൽട്ടർ വൃത്തിയാക്കുമ്പോൾ എപ്പോഴും ഉള്ളിൽ നിന്ന് പുറത്തേക്ക് വായു ബ്ലോ ചെയ്യുക, ഫിൽട്ടറിൽ ഒരിക്കലും ടാപ്പുചെയ്യരുത്, കാരണം ഫിൽട്ടറിന് കേടുപാടുകൾ സംഭവിക്കുകയും എഞ്ചിൻ തകരാറിലാകുകയും ചെയ്യും.
  7. നിർമ്മാതാവ് ശുപാർശ ചെയ്യുന്ന ഇടവേളകളിൽ പ്രാഥമിക, ദ്വിതീയ എയർ ഫിൽട്ടർ മാറ്റുക. മഹീന്ദ്ര EarthMaster-ന്, പ്രൈമറി, സെക്കൻഡറി എയർ ഫിൽട്ടറുകൾക്ക് 1000 മണിക്കൂറാണ് മാറ്റാനുള്ള ഇടവേള.
  8. എഞ്ചിൻ ഓയിൽ മർദ്ദം കുറയുകയാണെങ്കിൽ, എഞ്ചിൻ ഓയിൽ നിലയും ഏതെങ്കിലും എക്സ്റ്റേണല്‍ ചോർച്ചയും പരിശോധിക്കുക. ഓയിൽ ലെവൽ കുറവാണെങ്കിൽ ഓയിൽ ലെവൽ വര്‍ദ്ധിപ്പിക്കുക, ഓയിൽ ലെവൽ ഉയർന്നതാണെങ്കിൽ എഞ്ചിൻ ഓയിലുമായി ഡീസൽ കലർത്തുന്നതിനെ സൂചിപ്പിക്കുന്നു. പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അംഗീകൃത ഡീലറെ വിളിക്കുക.
  9. ടോപ്പ് അപ്പിന് ശേഷവും എഞ്ചിൻ ഓയിൽ ഇൻഡിക്കേറ്റർ താഴ്ന്നിരിക്കുന്നതായി കാണിക്കുന്നുവെങ്കിൽ, ഇലക്ട്രിക്കൽ കണക്ഷനില്‍ തകരാറുണ്ടോ എന്നോ എഞ്ചിൻ ഓയിൽ ഫിൽട്ടർ ക്ലോഗ്ഗിംഗോ എഞ്ചിൻ ഓയിൽ കൂളർ ക്ലോഗ്ഗിംഗോ ഉണ്ടോ എന്നോ പരിശോധിക്കുക.
  10. എഞ്ചിൻ തണുപ്പുള്ളപ്പോൾ മാത്രം എഞ്ചിൻ കൂളന്റ് ലെവൽ പരിശോധിക്കുക.
  11. വാഹനം നിഷ്ക്രിയമായിരിക്കുമ്പോഴും ട്രാൻസ്മിഷൻ ഓയിൽ തണുത്തിരിക്കുമ്പോഴും എഞ്ചിൻ പ്രവർത്തിപ്പിച്ച് ട്രാൻസ്മിഷൻ ഓയിൽ അളവ് പരിശോധിക്കണം. ഈ അവസരത്തില്‍ ട്രാൻസ്മിഷൻ ഓയിൽ ലെവൽ ഡിപ്സ്റ്റിക്കിലെ "MAX", "MIN" അടയാളങ്ങള്‍ക്ക് ഇടയിലായിരിക്കണം.
  12. എഞ്ചിൻ ഭാഗങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിന്, എഞ്ചിൻ ഘടകങ്ങളുടെ മതിയായ ലൂബ്രിക്കേഷൻ ഉറപ്പാക്കാൻ എഞ്ചിൻ സർവീസ് പൂർത്തിയാക്കിയതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുമ്പ് എഞ്ചിൻ എല്ലായ്പ്പോഴും 10 സെക്കൻഡ് നേരത്തേക്ക് ഡെഡ് ക്രാങ്ക് ചെയ്യുക.

"വ്യവസായത്തിൽ മികച്ച ഉപഭോക്തൃ പിന്തുണ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം - ഉപഭോക്താവിനെ ഞങ്ങളുടെ ബിസിനസിന്റെ ഹൃദയഭാഗത്ത് തന്നെ നിർത്തുന്നു."