ലോകമെമ്പാടും സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ, വർഷങ്ങളായി, ഇന്ത്യയിലെ നിർമ്മാണ ഉപകരണങ്ങൾ പഴഞ്ചനായി തുടരുകയായിരുന്നു. വർദ്ധിച്ചുവരുന്ന ഇന്ധനവിലയും ഉയര്‍ന്നു കൊണ്ടിരിക്കുന്ന പ്രവർത്തനച്ചെലവും ഉപഭോക്താക്കളുടെ ലാഭക്ഷമതയെ സാരമായി ബാധിച്ചു. ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ്, ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്രയിലെ ഞങ്ങളുടെ ഡിസൈനർമാർ നിലവിലെ സാഹചര്യം വീക്ഷിക്കുകയും ഇന്ത്യൻ യൂസേജ് പാറ്റേണുകള്‍ അനുസരിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത നിർമ്മാണ ഉപകരണങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് സാങ്കേതികവിദ്യയിൽ അത്ഭുതാവഹമായ ചില കുതിച്ചുചാട്ടങ്ങൾ നടത്തുകയുമുണ്ടായി.
മഹീന്ദ്ര EarthMaster
ദശാബ്ദങ്ങളായി ഇന്ത്യയിലെ എർത്ത് മൂവിംഗ് കോൺട്രാക്ടർമാർക്ക് കാലഹരണപ്പെട്ട സാങ്കേതിക വിദ്യയുടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര പഴയ സാങ്കേതികവിദ്യയുടെ പരിമിതികളിൽ നിന്ന് മോചനം നേടാനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര & മഹീന്ദ്രയുടെ എഞ്ചിനീയറിംഗ് കഴിവുകൾ, നിർമ്മാണ ശക്തി, വിതരണ വ്യാപ്തി, വിൽപ്പനാനന്തര സേവനം എന്നിവയുടെ പിന്തുണയുള്ള അടുത്ത തലമുറ ബാക്ക്ഹോ ലോഡറാണ് മഹീന്ദ്ര എർത്ത്മാസ്റ്റർ.
മഹീന്ദ്രയുടെ പ്രൊഡക്‌ട് ഡെവലപ്‌മെന്റ് ടീം വിപുലമായ ഉപഭോക്തൃ ഉൾക്കാഴ്‌ചയും ഫീഡ്‌ബാക്കും ഉപയോഗിച്ച് ഇന്ത്യയുടെ പരുക്കൻ ഭൂപ്രദേശത്തെയും കനത്ത ഉപയോഗത്തെയും നേരിടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഉൽപ്പന്നം വികസിപ്പിക്കുന്നു. കൂടാതെ, ഏറ്റവും പുതിയ വാഹന സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ബഹുജന വിപണിയിൽ എത്തിച്ചേരാവുന്ന വിലകളിൽ ഉൽപ്പന്നം അത്യാധുനിക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര എർത്ത്മാസ്റ്റർ 20,000 മണിക്കൂറിലധികം കഠിനമായ പരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. എല്ലാ പ്രകടനത്തിലും സുരക്ഷയിലും വിശ്വാസ്യതയിലും ഇത് സാധൂകരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തുടനീളം സമാനതകളില്ലാത്ത വ്യാപനമുള്ള മഹീന്ദ്രയുടെ ഡീലർ ശൃംഖലയാണ് ഇതിന് പിന്തുണ നൽകുന്നത്.
മഹീന്ദ്ര എർത്ത്മാസ്റ്റർ ബ്രാൻഡായ ബാക്ക്ഹോ ലോഡറുകൾ ഇപ്പോൾ 3 വേരിയന്റുകളിൽ ലഭ്യമാണ്: EarthMaster VX, EarthMaster SX, EarthMaster 4WD.
മോഡലുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക