Company Overview | Mahindra Construction Equipment
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 


കമ്പനി അവലോകനം

മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ്,

17.8 ബില്യൺ യുഎസ് ഡോളര്‍ ആസ്തിയുള്ളതും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഗ്ലോബൽ ഫെഡറേഷൻ കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാൻഡാണ് മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ്. ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലായി 200,000 ജീവനക്കാരോടെ തലയുയര്‍ത്തി നില്‍ക്കുന്ന മഹീന്ദ്ര ഗ്രൂപ്പ് ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തമായ 2000 ബ്രാൻഡുകളുടെ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. മൊബിലിറ്റി, ഗ്രാമീണ സമൃദ്ധി, ഐടി, സാമ്പത്തിക സേവനങ്ങൾ, ക്ലീൻ എനർജി, പ്രതിരോധം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങി 20 പ്രധാന വ്യവസായങ്ങളിൽ ഗ്രൂപ്പിന് ശക്തമായ ആഗോള സാന്നിധ്യമുണ്ട്. 

പതിറ്റാണ്ടുകളായി ഉയർന്ന നിലവാരത്തിലുള്ള കാർഷിക ഉപകരണങ്ങളും യൂട്ടിലിറ്റി വാഹനങ്ങളും നിർമ്മിക്കുന്നതിലെ ആഴത്തിലുള്ള അനുഭവത്തിന്റെ പിൻബലത്തോടെ, "റൈസ്" അതിന്റെ ചാലക ശക്തിയായി ഉയര്‍ത്തിപ്പിടിക്കുന്ന കമ്പനി, നിർമ്മാണ ഉപകരണ നിർമ്മാണ വ്യവസായത്തിലേക്ക് ധൈര്യപൂർവ്വം കടന്നുവന്നു. മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ്, സാധാരണക്കാരെ "റൈസ്" ചെയ്യുവാന്‍ സഹായിക്കുന്നതിനായി, അതിന്റെ മെഷീനുകളിൽ തകർപ്പൻ സാങ്കേതികവിദ്യയുള്ള ഉൽപ്പന്നങ്ങളുമായി - ഇന്ത്യയിലെ നിർമാണമേഖലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യയില്‍ എത്തിയിരിക്കുന്നു.

ഇന്ത്യയിലെ നിർമ്മാണ ഉപകരണ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന തകര്‍പ്പന്‍ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിൽ മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് എന്നും മുൻപന്തിയിലാണ്. മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ്, ഗ്രൂപ്പിന്റെ B2B വെർട്ടിക്കലിന് കീഴിലാണ് വരുന്നത്, രാജ്യത്തുടനീളമുള്ള ഡീലർമാരുടെയും സേവന കേന്ദ്രങ്ങളുടെയും ശക്തമായ ശൃംഖലയുടെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

പൂനെയിലെ ചക്കനിലുള്ള 10,000 ചതുരശ്ര മീറ്റർ മഹീന്ദ്ര പ്ലാന്റിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചതോടെയാണ് മഹീന്ദ്ര ഗ്രൂപ്പ് വ്യവസായത്തിലേക്ക് കടക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ, പൂർണ്ണമായും ഓട്ടോമാറ്റിക് റോബോട്ടിക് വെൽഡിംഗ് യൂണിറ്റുകളും കുറ്റമറ്റ ഫിനിഷുള്ള മികച്ച ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു. ഓരോ ഉൽപ്പന്നവും പുറത്തിറക്കുന്നതിന് മുമ്പ് വിപുലമായ NOVA-C നടപ്പിലാക്കിക്കൊണ്ട് കർശനവും സമഗ്രവുമായ ഗുണനിലവാര പരിശോധന നടപടികളിലൂടെ കടന്നുപോകുന്നു.

മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ഗ്രൂപ്പ് അതിന്റെ മുൻഗാമികള്‍ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നു, അതേസമയം തന്നെ കൂടുതല്‍ആളുകളെ "റൈസ്" ചെയ്യാന്‍ സഹായിക്കുന്നതിലൂടെ വ്യവസായത്തിൽ മുന്‍നിരയിലെത്താനുള്ള അതിന്റെ അഭിലാഷം നിറവേറ്റുകയും ചെയ്യുന്നു.

മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്മെന്‍റ് ഡിവിഷന്‍ ISO 9001:2015 സർട്ടിഫൈഡ് ആണ്.